രാഷ്ട്രീയ തിരക്കുകളിലും വിവാദങ്ങളിലും കമലഹാസന്‍ മുഴുകിയതിനെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന വിശ്വരൂപം 2ന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. അടുത്തമാസത്തോടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ചിത്രം അടുത്തവര്‍ഷം തന്നെ തിയറ്ററുകളിലെത്തും. വിശ്വരൂപം ആദ്യഭാഗം മത സംഘടനകളില്‍ നിന്ന് ഏറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. കമലഹാസന്‍ സംവിധായകനായ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ വലിയൊരളവ് നേരത്തേ തന്നെ വിവിധ ലൊക്കേഷനുകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.