താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് സായ്പല്ലവി ആരാധകരോട് വ്യക്തമാക്കി. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ താരം നല്‍കിയ മറുപടിയാണ് തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വിവാഹ സങ്കല്‍പ്പത്തെ കുറിച്ചു ചോദിച്ച ആരാധകന് താരം മറുപടി നല്‍കിയത്. അച്ഛനെയും അമ്മയെയും ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് ദാമ്പത്യം ഒഴിവാക്കുന്നതെന്നും സായ് പല്ലവി പറയുന്നു.