ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കൈമാറണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നടിയുടെ സ്വകാര്യതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് നിരീക്ഷിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ അപകീര്‍ത്തികരമായ വിഡിയോ പകര്‍ത്തിയിരുന്നു. ദിലീപിന്റെ നിര്‍ദേശ പ്രകാരമാണിത് എന്നാണ് പ്രൊസിക്യുഷന്‍ വാദം.
ദിലീപ് ഉള്‍പ്പടെയുള്ള പ്രതികല്‍ തുടര്‍ച്ചയായി ഹര്‍ജികള്‍ നല്‍കി വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു.
Tags:dileep