ഒരു യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ നായികയായി കീര്‍ത്തി സുരേഷ്. തെലുങ്ക് സിനിമയിലെ പ്രഗല്‍ഭ നടിയും ദേശീയ ആവാര്‍ഡ് ജേതാവുമായിരുന്ന സാവിത്രിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന മഹാനദിയിലൂടെയാണ് താരം തെലുങ്കില്‍ എത്തുന്നത്. സാവിത്രിയുടെ വേഷം ചെയ്യുന്നതിന് ആദ്യം നിത്യാമേനോനെയും സാമന്തയെയും സമീപിച്ചെങ്കിലും അവര്‍ നിരസിച്ചതിനെ തുടര്‍ന്ന് കീര്‍ത്തി സുരേഷില്‍ എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ് മാധവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും.
മലയാളത്തില്‍ യാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചുഴി എന്ന ചിത്രത്തിലും സാവിത്രി വേഷമിട്ടിട്ടുണ്ട്. 1973ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
തമിഴകത്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞ കീര്‍ത്തി ഇപ്പോള്‍ തെലുങ്കിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്. വിജയുടെ നായികയായി അഭിനയിച്ച ഭൈരവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.