മെഗാസ്റ്റാർ മമ്മൂട്ടിയെയും ടൊവീനോയെയും മുഖ്യ വേഷങ്ങളിൽ അവതരിപ്പിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ഫൺ അഡ്വെഞ്ചര്‍ സ്വഭാവത്തിൽ ഉള്ളതായിരിക്കും എന്ന് സൂചന. ഉണ്ണി ആര്‍ ആണ് സിനിമയുടെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്.
ഇഫോര്‍ എന്റര്‍ടൈമന്റ്സിന് വേണ്ടി മുകേഷ് ആര്‍ മേത്ത, സി.വി സാരഥി, എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് . എഴുപത്തിയഞ്ച് ശതമാനവും വിദേശത്താകും സിനിമയുടെ ചിത്രീകരണം. ഫേസ്ബുക്കിലൂടെ ബേസില്‍ തന്നെയാണ് സിനിമയുടെ കാര്യം അറിയിച്ചത്.