സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കക്കെതിരേ ആഷിഖ് അബു. തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സിനിമയിലെ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് കമ്മീഷന്‍ ആവശ്യപ്പെടുകയാണ് ഫെഫ്കയെന്നും അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ലെന്നുമാണ് ആഷിഖ് പറയുന്നത്. ആഷിഖിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
‘എനിക്കുണ്ടായ ഒരു അനുഭവം പറയാം. സോള്‍ട്ട് ആന്റ് പെപ്പറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ വിറ്റുപോയിരുന്നു. പ്രകാശ് രാജ് ആണ് വാങ്ങിയത്. പക്ഷേ അദ്ദേഹം വളരെ തന്ത്രപരമായി ഞങ്ങളെ പറ്റിച്ചു. കാശ് തരാതിരുന്നു. അത് പ്രശ്‌നത്തിലേക്ക് നീങ്ങി. 22 ഫീമെയില്‍ കോട്ടയം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞങ്ങള്‍ ഫെഫ്കയില്‍ പരാതി നല്‍കി. അവരത് ഏറ്റെടുത്തു. പക്ഷേ വാങ്ങിത്തരുന്ന പൈസയുടെ ഇരുപത് ശതമാനം ഫെഫ്കയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഒരു ബെനിഫിഷ്യറി അസോസിയേഷന്‍ എന്ന് കരുതിയാണല്ലോ നമ്മള്‍ അതില്‍ അംഗത്വമെടുക്കുന്നത്? ഞാനത് ചോദ്യം ചെയ്തു. 201112ലെ കാര്യമാണ് പറയുന്നത്. ഞാനും ശ്യാമും ദിലീഷുമായിരുന്നു പരാതിക്കാര്‍. ഈ 20 ശതമാനം കൊടുക്കേണ്ടിവന്നു. ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് തീയേറ്ററുകളില്‍ നിന്ന് കാശ് കിട്ടാനുണ്ട്. പൈസ മേടിച്ച് കിട്ടണമെങ്കില്‍ തീയേറ്ററുകാരും നമ്മളും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന് അഞ്ച് ശതമാനം പൈസ കൊടുക്കണം. ലോകത്തൊരിടത്തും ഇത്തരത്തില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ടാവില്ല..’
Tags:ashiq abuprakash raj