ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍വിനോദ്, ധര്‍മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍ കരമന, വിഷ്ണുഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോഡേവിഡ്, കുഞ്ഞൂട്ടി, ചേതന്‍, ലിജോമോള്‍, അനുമോള്‍, അഞ്ജലി ഉപാസന, നീരജ, മറിമായം മഞ്ജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.
അശോകന്‍ ചെരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ക്യാമറ സ്വരൂപ് ഫിലിപ്പ്, സംഗീതം ഗോപി സുന്ദര്‍.