തന്റെ പുതിയ ചിത്രം വേലയില്ലാ പട്ടധാരിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ നിന്നും നടന്‍ ധനുഷ് ഇറങ്ങിപ്പോയി. ഹൈദരാബാദില്‍ ടിവി 9 ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്ന് പറഞ്ഞ് ചിരിയോടെ ലേപല്‍ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയത്. നേരത്തേ ഗായിക സുചിത്രയുടെ ട്വിറ്റര്‍ എക്കൗണ്ടില്‍ നിന്ന്, ചില പാര്‍ട്ടികള്‍ക്കിടെ പകര്‍ത്തിയ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ധനുഷ് നായികമാരുമായി അടുത്തിടപഴകുന്നത് മോശം ചുവയോടെയാണ് ഇതില്‍ നല്‍കിയത്. ഇത്തരം ചിത്രങ്ങള്‍ കുടുംബജീവിതത്തെ ബാധിച്ചോ എന്ന ചോദ്യമാണ് ധനുഷിനെ ചൊടിപ്പിച്ചത്.
Tags:dhanushVIP2