സമ്മിശ്രമായ അഭിപ്രായങ്ങള്‍ക്കിടയിലും ശരാശരിക്കു മുകളിലുള്ള വിജയം ഉറപ്പിക്കുകയാണ് മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ. വന്‍ ബജറ്റിലല്ലാതെ ഒരുക്കിയ ഈ സാധാരണ ചിത്രം തിയറ്ററുകളില്‍ 25 ദിവസം പിന്നിടുകയാണ്. സാധാരണ തിയറ്ററുകളില്‍ തരക്കേടില്ലാത്ത കളക്ഷന്‍ ചിത്രം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെങ്കിലും മള്‍ട്ടിപ്ലക്‌സ് പ്രദര്‍ശനങ്ങളില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. പ്രധാന സെന്ററുകളിലെല്ലാം ചിത്രം പ്രദര്‍ശനം തുടരുന്നു. ഉല്‍സവ സീസണിലെ റിലീസും ഓണച്ചിത്രങ്ങള്‍ക്കെല്ലാം സമ്മിശ്ര അഭിപ്രായങ്ങളായതുമാണ് ശ്യാംധര്‍ സംവിധാനം ചെയ്ത പുള്ളിക്കാരന് തുണയായത്.
10 ദിവസത്തില്‍ 10.5 കോടി രൂപ കളക്റ്റ് ചെയ്ത പുള്ളിക്കാരന്‍ 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരള ബോക്‌സ്ഓഫിസില്‍ നിന്ന് നേടിയത് 13.11 കോടി രൂപയുടെ കളക്ഷനാണ്. ചിത്രം 15 കോടിക്കു മുകളില്‍ കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ ജിസിസി-യുഎഇ റിലീസ് ഉടനുണ്ടാകും. ഇതോടെ ചിത്രത്തിന് 20 കോടി ക്ലബില്‍ എത്താനാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
Tags:mammoottyPullikkaran starasyamdhar