മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓണച്ചിത്രം പുള്ളിക്കാരന്‍ സ്റ്റാറായിലെ രണ്ടാം വീഡിയോ ഗാനവും യൂട്യൂബില്‍ ഹിറ്റ്.
ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു കാവളം പൈങ്കിളി എന്ന് തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ബി കെ ഹരിനാരായണന്റെ വരിക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം ആശാ ശരത്തും ഗാനരംഗത്തെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Tags:mammoottyPullikkaran starasyamdhar