തന്റെ പുതിയ ചിത്രം ചങ്ക്‌സിനെതിരെ സോഷ്യല്‍മീഡിയാ നിരൂപകര്‍ നെഗറ്റിവ് അഭിപ്രായങ്ങള്‍ നിറയ്ക്കുകയാണെന്നും എന്നാല്‍ സാധാരണ യുവ പ്രേക്ഷകര്‍ സിനിമാ എറ്റെടുത്തെന്നുമുള്ള വാദവുമായി സംവിധായകന്‍ ഒമര്‍ ലുലു. വലിയ കഥയോ താരനിരയോ ഉള്ള സിനിമയല്ലെങ്കിലും യുവ പ്രേക്ഷകര്‍ക്ക് ആസ്വദിച്ചു ചിരിക്കാനാകുന്ന ചിത്രമാണിത്. ഓര്‍ത്തോഡോക്‌സല്ലാത്ത കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. സിനിമയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ തമാശയുടെ ഭാഗമാണെന്നും ബോളിവുഡില്‍ ഇത്തരം ശ്രേണിയിലുള്ള ചിത്രങ്ങള്‍ ആഘോഷിക്കപ്പെടുകയാണെന്നും ഒമര്‍ പറയുന്നു.
സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ ഒരു പ്രേക്ഷകനെ സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്കിടെ പാല്‍ക്കുപ്പി എന്നു വിളിച്ചതിനെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ വിശദീകരിച്ചു. ഒരു വിധം എല്ലാ ട്രോള്‍ ഗ്രൂപ്പിലും എല്ലാ പേജസിലും ഒക്കെ മെമ്പറാണ്. ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും മറുപടിയും റിപ്ലെയും കൊടുക്കാറുണ്ട്.
ഫാന്‍ഫൈറ്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പില്‍ പ്രവീണ്‍ എന്ന പയ്യന്‍ ചിത്രം ഇഷ്ടമായില്ല എന്നു പറഞ്ഞു. അപ്പോഴാണ് ഈ പാല്‍ക്കുപ്പി കമന്റ് ഞാന്‍ പറയുന്നത്. ഇതിനും മുമ്പും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കളിയാക്കാറുണ്ട്. ‘ഓടടാ കണ്ടം വഴി’, ‘പാല്‍ക്കുപ്പി’എന്നിവ ഈ ഗ്രൂപ്പില്‍ പൊതുവെ അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കുന്ന വാക്കുകളാണ്. എന്നാല്‍ ഈ ഗ്രൂപ്പിലെ വീഡിയോ ചിലര്‍ എടുത്ത് വലിയ സംഭവമായി അവതരിപ്പിക്കുകയായിരുന്നുവെന്നും അഹങ്കാരിയായി ചിത്രീകരിച്ചൂവെന്നും ഒമര്‍ പറയുന്നു.
Tags:Chunkzomar lulu