സാമൂഹ്യ പശ്ചാത്തലത്തെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ആഭാസം വിഷു റിലീസായി യു/ എ സര്‍ട്ടിഫിക്കറ്റോടെ തിയറ്ററുകളിലെത്തും. നേരത്തേ ചില രംഗങ്ങള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന നിലയിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തോട് പ്രതികരിച്ചത്. ഇതോടെ ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം നീണ്ടു പോയി. പിന്നീട് റിവ്യു സമിതിയിലേക്ക് അപ്പീല്‍ പോയെങ്കിലും കാര്യങ്ങള്‍ അനുകൂലമാകാതിരുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ട്രൈബ്യൂണലിന് അപ്പീല്‍ നല്‍കിയാണ് അനുകൂല വിധി സ്വന്തമാക്കിയത്.
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംസ്‌കാരം എന്ന പേരിലും സദാചാരം എന്ന പേരിലും അടിച്ചേല്‍പ്പിക്കുന്ന വൃത്തികേടുകളെയും അടിഞ്ഞുകൂടിയിരിക്കുന്ന സവര്‍ണ മനോഭാവത്തെയുമാണ് ചിത്രം വിമര്‍ശന വിധേയമാക്കുന്നതെന്ന് സംവിധായകന്‍ ജുബ്രിത് നമ്രാഡത്ത് പറയുന്നു.
Tags:Aabhaasamjubith namradthrima kallingalSuraj venjarammood