നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് എട്ടുവരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്‌കൈപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപിനെ കോടതി മുമ്പാകെ പൊലീസ് ഹാജരാക്കിയത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇന്നലെ വ്യക്തമായ സാഹചര്യ തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു.