അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ ഡി കമ്പനിയുടെ ചരിത്രം സിനിമയാകുന്നു. ദാവൂദിന്റെ അദോലോക സംഘത്തെയാണ് ഡി കമ്പനി എന്നു വിശേഷിപ്പിക്കപ്പെടുന്നത്. 80 കളില്‍ ഒരു അധോലോകത്തിന്റെ മുന്‍നിരയിലേക്ക് ദാവൂദ് ഇബ്രാഹിം വളരുന്നതു മുതല്‍ 93ലെ ബോംബെ സ്‌ഫോടനങ്ങള്‍ക്കു ശേഷം നടന്ന ഗാംഗ് വാറുകള്‍ വരെയുള്ള കഥയാണ് രാം ഗോപാല്‍ വര്‍മയും മധു മന്‍തേനയും ചേര്‍ന്ന് വെബ് പരമ്പരയാക്കുന്നത്.
രണ്ടു പതിറ്റാണ്ടിന്റെ സാധ്യമായ നിരവധി വിവരങ്ങള്‍ താന്‍ കളക്റ്റ് ചെയ്തിട്ടുണ്ടെന്ന് ആര്‍ജിവി പറയുന്നു. മുമ്പ് സത്യ, കമ്പനി തുടങ്ങിയ ചിത്രങ്ങളൊരുക്കിയതും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ താന്‍ ശേഖരിച്ച വിവരങ്ങളോട് നീതി പുലര്‍ത്തുന്നതിന് ഒരു പരമ്പരയാണ് ഉചിതമെന്ന് അദ്ദേഹം പറയുന്നു.
Tags:d companyram gopal varma