ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളുടെ പ്രകടനം പോലെ തന്നെ ശ്രദ്ധേയമായിരുന്നു ജൂനിയല്‍ താരങ്ങളുടേതും. തോമസ് ചാക്കോയുടെ കൗമാരകാലം രൂപേഷ് പീതാംബരന്‍ അവതരിപ്പിച്ചപ്പോള്‍ ഉര്‍വശി കഥാപാത്രം തുളസിയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ആര്യയാണ്. 23 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. രൂപേഷ് ഇപ്പോഴും നടനായും സംവിധായകനായും സിനിമയിലുണ്ടെങ്കിലും ഡോക്റ്ററായ ആര്യ വിവാഹിതയായി കുടുംബത്തോടൊപ്പം കഴിയുന്നു. രൂപേഷ് തന്നെയാണ് പഴയ കൂട്ടുകാരിയെ കണ്ട വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
Tags:roopesh peethambaransphadikam