ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന നിലയില്‍ വാര്‍ത്തകളിലിടം നേടിയ തരംഗം സെപ്റ്റംബര്‍ 29ന് തിയറ്ററുകളിലെത്തും. നവാഗതനായ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോ തോമസും ബാലു വര്‍ഗീസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ലുക്ക് പോസ്റ്ററുകള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു.
നേഹ അയ്യര്‍, മനോജ് കെ ജയന്‍, ഷമ്മി തിലകന്‍, വിജയ രാഘവന്‍, സിജോയ് വര്‍ഗീസ് തുടങ്ങിവരും ചിത്രത്തിലുണ്ട്.