നിവിന്‍ പോളിയുടെ ഓണ ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അല്‍ത്താഫും, ജോര്‍ജ് കോരയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം
അല്‍ത്താഫ് സംവിധാനം ചെയ്യുന്നു. നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.
പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് നിര്‍മാണം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അഹാന കൃഷ്ണ, ശാന്തി കൃഷ്ണ, ശ്രിന്ദ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.