മാസും കോമഡിയും കൂട്ടിയിണക്കി കാല്‍നൂറ്റാണ്ടിനു മുമ്പ് മെഗാസ്റ്റാര്‍ മമ്മൂട്ടി ആടിത്തിമിര്‍ത്ത കോട്ടയം കുഞ്ഞച്ചന്‍ വീണ്ടുമെത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാൽ ഈ ചിത്രം കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ എത്തില്ല.പകർപ്പവകാശ പ്രശ്നമാണ് വിനയായത്.തങ്ങളിൽ നിന്ന് അനുമതി വാങ്ങാതെയാണ് നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസുും കോട്ടയം കുഞ്ഞച്ചന്‍ 2 പ്രഖ്യാപിച്ചതെന്ന് കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മാതാവ് അരോമ മണിയും പറയുന്നു.
ഇതേ തുടർന്ന് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു പറഞ്ഞു. കോട്ടയം പശ്ചാത്തലമായുള്ള കഥാപാത്രമായി മമ്മൂട്ടി അവതരിപ്പിക്കുന്ന മറ്റൊരു സിനിമ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.