വി എ ശ്രീകുമാറിന്റെ ബിഗ്‌സ്‌ക്രീനിലെ ആദ്യ സംവിധാനം സംരംഭം ഒടിയന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും നേരത്തേ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കഥാപാത്രത്തെ കൂടുതല്‍ വ്യക്തമാക്കുന്ന ഒരു സ്റ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. കരിമ്പടം പുതച്ച് ഇരുട്ടിന്റെ മറവില്‍ തിളങ്ങുന്ന കണ്ണുകളുമായി നില്‍ക്കുന്ന ഒടിയന്‍ മാണിക്യന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.