അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നിക്ഷേപ പദ്ധതിയുമായി
ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് കേസില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ
പ്രതിചേര്‍ത്തേക്കും. അവതാര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന മമ്മൂട്ടിയെ
കൂടി പ്രതിചേര്‍ക്കണമെന്ന നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍
സ്വീകരിച്ചിട്ടുണ്ട്. അവതാര്‍ ഉടമകള്‍ 150 കോടിയോളം തട്ടിപ്പ്
നടത്തിയെന്നതാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് അവതാര്‍ ഉടമകളില്‍ രണ്ടുപേരേ ഇതുവരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്. മറ്റൊരു ഉടമ കൂടി അവതാറിനുണ്ട്. മമ്മൂട്ടിയുടെ
പ്രതിച്ഛായയിലുള്ള വിശ്വാസമാണ് മറ്റ് പരിശോധനകളില്ലാതെ നിക്ഷേപം
നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നാണ് പരാതി നല്‍കിയ നിക്ഷേപകര്‍ മനുഷ്യാവകാശ കമ്മീഷനെ ബോധിപ്പിച്ചിരിക്കുന്നത്.