പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയാകെ ഹരമായി മാറിയ താരമാണ് സായ്പല്ലവി. ഇപ്പോള്‍ തെലുങ്കില്‍ അരങ്ങേറ്റ ചിത്രം ഫിദയിലും സായ് പല്ലവിയാണ് ഹൈലൈറ്റ്. പ്രേമം എന്ന ചിത്രത്തിലേക്ക് എങ്ങനെ എത്തിയെന്നും അതിനു പിന്നിലെ രസകരമായ കഥയും അടുത്തിടെ ഒരു അഭിമുഖത്തില്‍ സായ് പല്ലവി വ്യക്തമാക്തി. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നെങ്കിലും അതെല്ലാം കഴിഞ്ഞ് കുറച്ചുകാലത്തിനു ശേഷം ജോര്‍ജിയയില്‍ മെഡിസിന്‍ പഠനം നടത്തുമ്പോഴാണ് സംഭവം. ഫേസ്ബുക്കില്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്ന പേരില്‍ ഒരാള്‍ മെസേജ് അയച്ചു. സംവിധായകനാണെന്നും പുതിയ ചിത്രത്തില്‍ നായികയാക്കാന്‍ താല്‍പ്പര്യമുണ്ടെന്നുമുള്ള മെസേജ് തീര്‍ത്തും അവഗണിച്ചു. പിന്നീട് ഇന്ത്യയിലെത്തിയപ്പോള്‍ അമ്മ അല്‍ഫോണ്‍സിനോട് സംസാരിക്കുന്നതാണ് കണ്ടത്. ആ പേരു കേട്ടപ്പോഴാണ് മെസേജിന്റെ കാര്യം ഓര്‍ത്തത്. വേഗം ഫോണ്‍ കട്ട് ചെയ്യണമെന്നാണ് അമ്മയോട് പറഞ്ഞത്. അദ്ദേഹം ഒരു തട്ടിപ്പുകാരനാണെന്നും തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമാണ് സംശയിച്ചത്. അതുകേട്ടിട്ടാവണം ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് തന്നെപ്പറ്റി ഉറപ്പുവരുത്താന്‍ അല്‍ഫോണ്‍സ് പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് സമ്മതം മൂളിയത്. തന്നെ തൊലികാണിക്കാനായി അവതരിപ്പിക്കരുതെന്നും മുടി വെട്ടേണ്ടിവരുമോ എന്ന് അന്വേഷിച്ചിരുന്നതായും സായ് പല്ലവി പറയുന്നു.
Tags:alphonse puthransai pallavi