കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് കേരളത്തില്‍ ശ്രദ്ധ നേടിയ കന്നഡ താരമാണ് യഷ്. കന്നഡയില്‍ നിന്നുള്ള ആദ്യ വന്‍ പ്രൊജക്റ്റായ കെജിഎഫിന്റെ മലയാളം പതിപ്പിനും താരതമ്യേന മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം 50 ദിനം പിന്നിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യഷ് കേരളത്തില്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെ തെലുങ്ക്ചിത്രം യാത്രയുടെ മലയാളം ട്രെയ്‌ലര്‍ റിലീസ് ചെയ്തതും ഈ ചടങ്ങിലായിരുന്നു.
മമ്മൂട്ടി എന്ന താരത്തോടുള്ള തന്റെ ആരാധന വ്യക്തമാക്കുന്നതായിരുന്നു യഷിന്റെ വാക്കുകള്‍. അതിനിടെ മമ്മൂട്ടിയുടെ കരിയറിലെ വലിയ വിജയമായ കിംഗിലെ കഥാപാത്രത്തെ അനുകരിച്ച് ഡയലോഗ് പറയാനും മുടി പിന്നിലേക്ക് തള്ളാനും യഷ് തയാറായത് കാഴ്ചക്കാരെ ആവേശത്തിലാക്കി.
Tags:KGFmammoottyYash