നവാഗതനായ ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം ‘ എന്റെ ഉമ്മാന്റെ പേര് ‘ ഷൂട്ടിംഗ് പൂര്‍ത്തിയായി. തലശേരിയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുകയാണെന്ന് ടോവിനോ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
View this post on InstagramAnd that's a wrap !! That was a fun filled & satisfying experience shooting for @enteummanteperu !!!! #mymother'sname @iamjosesebastian @jordiplanell00 @sarathrnath @harikrishnan4u #mamukkoya
ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ്.
ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
View this post on InstagramThe crew!!!! #we #enteummanteperu #team