സുരേഷ്‌ഗോപി ചിത്രം കാവലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കസബയ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവല്‍. ലോക്ക്ഡൗണിനിടെ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപി തനിക്ക് ഏറെ ആരാധകരെ നേടിത്തന്ന മാസ് ശൈലിയിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.
നിഥിന്റെ അച്ഛന്‍ രണ്‍ജി പണിക്കരും പ്രധാന വേഷത്തിലുണ്ട്. സയാ ഡേവിഡ് ആണ് മുഖ്യ സ്ത്രീകഥാപാത്രം. . രണ്ട് ഗെറ്റപ്പുകളിലാകും സുരേഷ് ഗോപിയും രണ്‍ജിയും ചിത്രത്തില്‍ ഉണ്ടാകുക, ചെറുപ്പവും പ്രായമായതും. രണ്ട് ഷെയ്ഡുകള്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിനുണ്ടെന്നും മുന്‍ കാലങ്ങളിലേതു പൊലെ ഒരു പവര്‍ പാക്ക്ഡ് കഥാപാത്രമായിരിക്കും ഇതെന്നും നിഥിന്‍ പറയുന്നു. ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതം രഞ്ജിന്‍ രാജ്, എഡിറ്റര്‍ മന്‍സൂര്‍ മുത്തൂട്ടി.
Its wrap for Suresh Gopi starrer Kaaval. The Nithin Ranji Panikkar directorial has Ranji Panikkar and Zaya David in pivotal roles.