ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’ന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഒടിടി റിലീസ് ലക്ഷ്യമിട്ടാണ് ഷൂട്ടിംഗ് തുടങ്ങിയത് എങ്കിലും ഇപ്പോള്‍ തിയറ്റര്‍ റിലീസും പരിഗണിക്കുന്നുണ്ട്. താന്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ഷൂട്ടിഗ് തിരക്കുകളിലേക്കാണ് അടുത്തതായി മോഹന്‍ലാല്‍ കടക്കുന്നത്.
It’s pack up for director Vysakh’s Mohanlal starrer ‘Monster’.