ജയറാം നായകനാകുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദിസയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് അന്ന രേഷ്മ രാജന്‍ ആണ്. അങ്കമാലി,മഞ്ഞപ്ര പ്രദേശങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിംഗ്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ഷൂട്ടിംഗ് അവസാനിച്ചത്. താന്‍ ഷൂട്ടിംഗ് ദിനങ്ങള്‍ ഏറെ ആസ്വദിച്ചുവെന്നും സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ലഭിക്കുന്നതിന് സമാനമായ അന്തരീക്ഷമായിരുന്നു സെറ്റിലെന്നും ജയറാം പറയുന്നു.
ശാന്തികൃഷ്ണ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നസെന്റ്, ഇവ പവിത്രന്‍, നിഷാ സാരംഗ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില്‍ ബിനോയ് മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ