ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മനുഷ്യന്റെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണ കോണുകളില്‍ നിന്ന് കാണുന്നതാണ് ചിത്രമെന്നാണ് ലിജോ ജോസ് പല്ലിശേരി വ്യക്തമാക്കിയിട്ടുള്ളത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി തയാറാക്കിയ തിരക്കഥ ഏറെ നര്‍മ സ്വഭാവത്തിലുള്ളതാണ്. മനുഷ്യനിലെ മൃഗസ്വഭാവത്തിന്റെ ചിത്രീകരണം കൂടിയാണ് ജല്ലിക്കെട്ട്. വിനായകനാണ് ചിത്രത്തിലെ മുഖ്യ വേഷത്തില്‍ എത്തുന്നത്.
ആന്റണി വര്‍ഗീസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുതുമുഖമാണ് നായികാ വേഷത്തില്‍ എത്തുന്നത്. ബിഗ് ബോസ് വിജയി സാബുമോന് അബ്ദു സമദ് ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് ഹരീഷും ആര് ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം ഒ തോമസ് പണിക്കരാണ് നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.