ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പി ജി പ്രഗീഷ് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. തലശേരി, തൃശൂര്‍, മടിക്കേരി, വാഗമണ്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ട്രാവല്‍ സ്വാഭാവമുള്ള ചിത്രമായതിനാല്‍ തന്നെ ഷൂട്ടിംഗിനിടെ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നെന്ന് ലാല്‍ ജോസ് പറയുന്നു. അടുത്തിടെ വലിയ വിജയങ്ങള്‍ സ്വന്തമാക്കാനാകാത്ത ലാല്‍ജോസ് ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ നാടക കലാകാരന്‍മാരും മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം എല്‍ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്. എസ് കുമാര്‍ ക്യാമറയും രഞ്ജന്‍ കുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബിജിപാലിന്റേതാണ് സംഗീതം. പ്രജിത് സംവിധാനം ചെയ്യുന്ന ‘ സത്യം പറഞ്ഞാ വിശ്വാസിക്കുവോ’ ആണ് ബിജു മേനോന്‍ നായകനായി ഉടന്‍ പുറത്തുവരാനിരിക്കുന്ന ചിത്രം.
തന്റെ ചിത്രങ്ങളില്‍ അത്ര സുപരിചിതമല്ലാത്ത താരനിരയാണ് ലാല്‍ജോസ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള ചില തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമാണ്. ആദ്യമായാണ് ബിജു മേനോനും നിമിഷയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
Biju Menon and Nimisha Sajayan are coming together for ‘Nalpathiyonnu’. Lal Jose is directing the movie which is scripted by debutant Prageesh PG. Shoot for the movie has got over.