മലയാളത്തിലെ ശ്രദ്ധേയരായ തിരക്കഥാ കൂട്ടുകെട്ടായിരുന്നു ഉദയ കൃഷ്ണ- സിബി കെ തോമസ്. 6 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ഇവന്‍ മര്യാദരാമന്‍’ എന്ന ചിത്രത്തിനായിരുന്നു ഇവര്‍ ഒരുമിച്ച് അവസാനമായി തിരക്കഥ എഴുതിയത്. ഉദയകൃഷ്ണ പിന്നീട് തനിച്ച് തിരക്കഥകള്‍ ഒരുക്കിയെങ്കിലും സിബി കെ തോമസിന്‍റെതായി ഒരു ചിത്രം പിന്നീട് ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അദ്ദേഹം.
ദിലീപിനെ നായകനാക്കി ഒരു മാസ് ചിത്രത്തിനാണ് സിബി കെ തോമസ് ഒരുങ്ങുന്നത്. കൊറോണയുടെ വരവിന് മുമ്പ് തന്നെ ഇതിന്‍റെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പരിമിതമായി ചിത്രീകരിക്കാന്‍ സാധിക്കാത്ത സിനിമയായതിനാല്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സംവിധാനത്തിലേക്ക് കടക്കാനുള്ള തന്‍റെ ആഗ്രഹം കൂടിയാണ് ഉദയകൃഷ്ണയുമായുള്ള വേര്‍പിരിയലിന് ഇടയാക്കിയതെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Popular scriptwriter Sibi K Thomas entering into film direction. Dileep will essay the lead role in his directorial debut.