ഗ്ലാമര്‍ വേഷങ്ങളോട് വിമുഖത കാണിക്കാത്ത താരമാണെങ്കിലും ലിപ് ലോക്കിനോടും ബിക്കിനിയോടും എതിര്‍പ്പുളളയാളാണ് തമന്ന. കരാറിന്റെ ഭാഗമാണെങ്കിലും ഇത്തരം രംഗങ്ങളോട് നോ പറയുകയാണ് താരത്തിന്റെ പതിവ്. എന്നാല്‍ ഹൃതിക് റോഷനാണ് അപ്പുറത്തെങ്കില്‍ ഈ നിബന്ധന ബാധകമല്ലെന്ന് പറയുകയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ തമന്ന.
നേരത്തേയും ഹൃതികിനോടുള്ള തന്റെ ആരാധന പ്രകടമാക്കിയിട്ടുണ്ട് തമന്ന. ഇക്കാര്യം തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമെന്നും അദ്ദേഹത്തിന്റെ സിനിമയോടുള്ള ആത്മാര്‍ത്ഥ സമീപനം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും തമന്ന പറയുന്നു.