സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് “WHO- ദി അൺനോൺ”; ഓഗസ്റ്റ് 12ന് റിലീസാവുന്നു
ത്രില്ലർ സിനിമകളുടെയും സീരീസുകളുടെയും ആരാധകർക്ക് ഏറെ സന്തോഷം നൽകി “WHO- ദി അൺനോൺ” എന്ന സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസിന്റെ ഒഫീഷ്യൽ റിലീസിങ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആർ.എച്ച്4 എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ ഫൈസൽ ടി.പി നിർമ്മിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അർജുൻ അജു കരോട്ടുപാറയിൽ ആണ്. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തുന്ന ഈ ത്രില്ലർ വെബ് സീരീസ് സിനിയ, തീയറ്റർ പ്ലേ, ഹൈ ഹോപ്സ് ഉൾപ്പടെ പ്രമുഖ എട്ട് പ്ലാറ്റ്ഫോമുകളിലൂടെ ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കും.
സിനിമാലോകത്തെ പ്രമുഖർ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററും, ടീസറും ഇതിനോടകം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. നാട്ടിൻപുറത്ത് നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. അവിടെ ഒറ്റപെട്ടു ജീവിക്കുന്ന ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പോകുന്നതെന്ന് ടീസറിലൂടെ വ്യക്തമാവുന്നുണ്ട്. എങ്കിലും ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്. അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെൻറിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ടീസറിലൂടെ ഒരുക്കിത്തരുന്നുണ്ട്. സംവിധായകൻ തന്നെ കഥയെഴുതിയ ഈ വെബ്സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിരുദ്ധൻ അനീഷ് കുമാറാണ്. ഇതിൽ അർജുൻ, കാവ്യ, അഭി നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു. പി.ആർ.ഒ – പി.ശിവപ്രസാദ്
Thriller Malayalam web series ‘Who- The unknown’ is releasing on Aug 12th. The Arjun Aju Karottuparayil will stream via 8 platforms.