ഒരു ലക്ഷം കാഴ്ച്ചക്കാരുമായി ത്രില്ലർ വെബ് സീരീസ് “Who ദി അൺനോൺ” പ്രദർശനം തുടരുന്നു

ഒരു ലക്ഷം കാഴ്ച്ചക്കാരുമായി ത്രില്ലർ വെബ് സീരീസ് “Who ദി അൺനോൺ” പ്രദർശനം തുടരുന്നു

നിഗൂഡതയുമായി കൂടിച്ചേർന്ന സൈക്കോ ത്രില്ലർ വിഭാഗം സാഹിത്യത്തിലും സിനിമകളിലും എന്നും ജനപ്രിയമാണ്. കണ്ണുതുറന്ന് ഇരിക്കാൻ പ്രേരിപ്പിക്കുന്ന ആ സൃഷ്ടികൾ കാണാൻ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു.
കഥ തുടങ്ങുന്നത് ഒന്നിൽ നിന്നാണ്, പെട്ടെന്നുള്ള തുടക്കവും അവസാനവും. അടുത്ത എപ്പിസോഡിലേക്ക് നയിക്കുന്ന നിരവധി ചോദ്യങ്ങളുമായാണ് അവസാനം. അതുകൊണ്ടു കൂടിയാണ് ഓരോ ഭാഗത്തിലും പ്രത്യേകം പേരു നല്‍കാത്തത്.

ആർ‌എച്ച് 4 എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിലുള്ള ഏറ്റവും പുതിയ വെബ് സീരീസാണ് “WHO- ദി അൺനോൺ”.
നവാഗതനായ അർജുൻ അജു കരോട്ടുപാറയിൽ ആണ് ഈ സൈക്കോ ത്രില്ലർ വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തിയ ഈ ത്രില്ലർ വെബ് സീരീസിൻ്റെ ആദ്യ എപ്പിസോഡ് സിനിയ, തീയറ്റർ പ്ലേ, ഹൈ ഹോപ്സ് ഉൾപ്പടെ പ്രമുഖ എട്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസ് ചെയ്തിരുന്നു. ആദ്യ എപ്പിസോഡിന് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ആദ്യഭാഗം ചെറുതാണെങ്കിലും തീർത്തും ത്രില്ലിംഗ് ആണ്. ഒരു മൂന്നാം കക്ഷി എന്ന നിലയിൽ, കാഴ്ചക്കാരനും ഈ യാത്രയിൽ സജ്ജമാക്കിയിരിക്കുന്നു അണിയറപ്രവർത്തകർ എന്നതും ശ്രദ്ധേയമാണ്. ആദ്യ രംഗം
ഒരു ചായക്കടയിൽ നിന്നാണ് തുടങ്ങുന്നത്. ഒരു സാധാരണ സംഭാഷണം നടക്കുന്നു. നിങ്ങൾ ശ്രദ്ധാപൂർവ്വം നോക്കുകയാണെങ്കിൽ, ഒരു സീൻ ഉണ്ട് സംഭാഷണത്തിൽ നിന്ന് കാഴ്ചക്കാരനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

അക്ഷയ് മണിയുടെ ഛായാഗ്രഹണവും ജോ ഹെൻറിയുടെ പശ്ചാത്തലസംഗീതവും ഒരു ത്രില്ലറിന് പറ്റിയ അന്തരീക്ഷം ഒരുക്കിത്തരുന്നുണ്ട്. സംവിധായകൻ തന്നെ കഥയെഴുതിയ ഈ വെബ്സീരിസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനിരുദ്ധൻ അനീഷ് കുമാറാണ്. ഇതിൽ അർജുൻ, കാവ്യ, അഭി നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നു. പി.ആർ.ഒ – പി.ശിവപ്രസാദ്

Thriller web series ‘Who-THe unknown’ crossed 1 lakh viewers from various platforms. The Arjun Aju directorial has both Malayalam and Tamil versions.

Film scan Latest