രാമലീല ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. നീണ്ടകാലത്തെ പ്രണയത്തിനുശേഷം വൈറ്റില സ്വദേശിനി സൗമ്യ ജോണിനെയാണ് അരുൺ ഗോപി വിവാഹം കഴിച്ചത്. നിര്യാതനായ ജോൺ മൂഞ്ഞേലിന്‍റെയും മർലിൻ ജോണിന്‍റെയും മകളാണ് സൗമ്യ. വൈറ്റില പള്ളിയിൽ പ്രത്യേക ഉടമ്പടി പ്രകാരമാണ് വിവാഹചടങ്ങുകൾ നടന്നത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കായി 11ന് വർക്കലയിലെ റിസോർട്ടിൽ സൽക്കാരം നടക്കും.