Select your Top Menu from wp menus
New Updates

കാജല്‍ അഗര്‍വാള്‍ വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലുവുമായുള്ള വിവാഹത്തിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മുംബൈയില്‍ ലളിതമായ ചടങ്ങില്‍ വെച്ചാണ് വിവാഹം നടന്നത്. കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനുണ്ടാകുക എന്ന് കാജല്‍ നേരത്തേ അറിയിച്ചിരുന്നു.


വിവാഹശേഷവും അഭിനയത്തില്‍ തുടരും എന്നാണ് അറിയിച്ചിട്ടുള്ളത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2, മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം തുപ്പാക്കി 2 എന്നിവയാണ് കാജലിന്‍റെ ഇനി വരാനിരിക്കുന്ന വലിയ ചിത്രങ്ങള്‍. 2004ല്‍ ഹിന്ദിയിലൂടെ സിനിമയിലെത്തിയ കാജല്‍ പിന്നീട് തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരം ആകുകയായിരുന്നു. രണ്ട് മാസം മുമ്പാണ് വിവാഹ നിശ്ചയം നടന്നത്.

Actress Kajal Agarwal tied her knot with business man Gautam Kitchulu. Here are some photos of the function.

Related posts