തങ്ങളെന്തോ തെറ്റ് ചെയ്‌തെന്ന് സ്ഥാപിക്കാന്‍ ഡബ്ല്യൂസിസി ശ്രമിക്കുകയാണെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍. സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്കിടെ അവതരിപ്പിച്ച സ്‌കിറ്റ് വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉള്‍പ്പെടുത്തിയതെന്നും ഗള്‍ഫില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്കിട നല്‍കാതെ സ്‌കിറ്റ് ഒരുക്കാമോ എന്നാണ് ചോദ്യമുയരുന്നത്. അത്തരം കാര്യങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. തന്നെയും കളിയാക്കുന്ന രീതിയില്‍ സ്‌കിറ്റുകള്‍ ഉണ്ടാകാറുണ്ടെന്നും അതിനെ അതിന്റെ സ്പിരിറ്റില്‍ കാണണമെന്നും മോഹന്‍ലാല്‍ പറയുന്നു. ചിലരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ് അത് വിവാദമായതിനു പിന്നിലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ മീ ടു കാംപെയ്ന്‍ ചിലര്‍ക്ക് ഫാഷനാണെന്നും അത് മലയാളം സിനിമയില്‍ ചലനം സൃഷ്ടിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ സഹായിക്കാനായി എഎംഎംഎ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ ഭാഗമായാണ് മോഹന്‍ലാല്‍ ഗള്‍ഫില്‍ എത്തിയത്.