പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടീ വഫ ഖദീജ റഹ്മാന്‍ അഭിഭാഷകയായി എൻറോള്‍ ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ താരം ഈ സന്തോഷം പങ്കുവെച്ചു. ഈ ദിവസത്തിനായി ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല’– ചിത്രങ്ങള്‍ പങ്കുവച്ച് വഫ കുറിച്ചു. ചരിത്രത്തിൽ ആദ്യമായി സ്കൂള്‍ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികള്‍ ഓൺലൈനിലൂടെ എൻറോൾമെന്‍റ് ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു.
തിരുവനന്തപുരത്തെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ ,എൽഎൽബി ബിരുദം നേടിയിരിക്കുന്നത്. ദക്ഷിണ കര്‍ണ്ണാടകയിലെ ബ്യാരി വിഭാഗത്തിൽപെട്ട വഫ, അബ്ദുള്‍ ഖാദര്‍, ഷാഹിദ ദമ്പതികളുടെ മകളാണ്.ബ്യാരി സാഹിത്യ അക്കാദമി മുൻ പ്രസിഡന്‍റും അറിയപ്പെടുന്ന അഭിഭാഷകനുമായ എം.ബി. അബ്ദുള്‍ റഹ്മാന്‍റെ പേരക്കുട്ടി കൂടിയാണ് താരം.
Actress Wafa Gadeeja enrolled as an advocate through online. She is noted by the films Pathinettam padi, Varane Aavashyamund.