ഒരു മാസ് ആക്ഷന്‍ ചിത്രത്തിലൂടെ കരിയറില്‍ വലിയൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്‌ഷൻ എന്റർടെയ്നറിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്തത്. ബ്രൂസ്‍ലി എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഒരു കൈയ്യിൽ തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദനാണ് ഇന്ന് പുറത്തിറക്കിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രത്തിന് 25 കോടിയോളം രൂപയുടെ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. മാൻ ഓഫ് ആക്‌ഷൻ എന്ന ടാഗ്‌ലൈനിൽ ഒരുങ്ങുന്ന ചിത്രം മുഴുനീള ആക്‌ഷൻ എന്റർടെയ്നറാകും.മല്ലു സിംഗ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം എട്ടു വർഷം കഴിഞ്ഞാണ് ഉണ്ണി മുകുന്ദനും വൈശാഖും കൈകോർക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം 2021ൽ മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ.
Vyshakh will direct Unni Mukundan for ‘Bruce Lee’ soon. The movie announced on Unni’s birthday.UdayaKrishna penning for this.