സീനു രാമസാമിയുടെ സംവിധാനത്തില്‍ വിജയ് സേതുപതി വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് മാമനിതന്‍. യുവന്‍ ശങ്കര്‍ രാജ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉണ്ടായി. യുവന്‍ ശങ്കര്‍ രാജയും പിതാവ് ഇളയരാജയും ചിത്രത്തിനായി സംഗീതമൊരുക്കും. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
തെന്‍മേര്‍ക്ക് പരുവക്കാറ്റ്, ധര്‍മദുരൈ, ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഇദം പൊരുള്‍ എവള്‍ എന്നീ ചിത്രങ്ങളില്‍ സീനു രാമസാമിയുടെ സംവിധാനത്തില്‍ വിജയ് സേതുപതി എത്തിയിട്ടുണ്ട്.
Tags:MamanithanSeenu RamasamyVjiay SethupatiYuvan Shankar Raja