ബോളിവുഡ് താരം വിവേക് ഒബ്റോയ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ലൂസിഫറിലാണ് വിവേക് ഒരു പ്രധാന വേഷത്തില്‍ എത്തുന്നത്. മോഹന്‍ലാല്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രിഥ്വിയുെ സഹോദരന് ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തിന്റെയും നടന്റെയും ആരാധകര്‍ക്ക് ആവശ്യമുള്ള ചേരുവകള്‍ ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
മോഹന്‍ലാലിന്റെ ആദ്യ ഹിന്ദി ചിത്രം കമ്പനിയില്‍ നായക വേഷത്തില്‍ എത്തിയത് വിവേക് ഒബ്റോയിയായിരുന്നു. അന്നു മുതല്‍ മോഹന്‍ലാലുമായി അടുത്ത സൗഹൃദം താരം കാത്തുസൂക്ഷിക്കുന്നുണ്ട്. ആന്റണി പെരിമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കുകയാണ്. ഏകദേശം ആറുമാസത്തോളമാണ് പ്രിഥ്വിരാജ് നടന് എന്ന നിലയ്ക്കുള്ള ചുമതലകള്‍ ലൂസിഫറിനായി മാറ്റിവെക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.