ആരാധകരുടെ തല അജിത് കുമാറും ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം വിശ്വാസം പൊങ്കല്‍ ചിത്രങ്ങളില്‍ തമിഴകത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പം റിലീസ് ചെയ്തും വന്‍ വിജയം നേടിയ വിശ്വാസം അജിതിന്റെ കരിയറിലെ ആദ്യ 150 കോടി ചിത്രമായി മാറിയിരിക്കുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം കൂടുതല്‍ യംഗായ ലുക്കിലും വിശ്വാസത്തില്‍ താരം എത്തുന്നു. ഇപ്പോഴും മികച്ച കളക്ഷന്‍ നിലനിര്‍ത്താന്‍ ചിത്രത്തിനാകുന്നുണ്ട്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ഫാമിലി മാസ് ചിത്രമാണ് വിശ്വാസമെന്ന് പ്രേക്ഷകര്‍ പറയുന്നു. ശിവയും അജിതും അവസാനമായി ഒന്നിച്ച വിവേകം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നയന്‍താര നായികയാകുന്ന വിശ്വാസത്തിന് ഡി ഇമ്മാനാണ് സംഗീതം നല്‍കുന്നത്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം.