അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് തിരക്കഥ ഒരുക്കി പ്രദര്‍ശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോകറെക്കോഡിന് മലയാളത്തിന്റെ ‘വിശ്വഗുരു’ അര്‍ഹമായി. 51 മണിക്കൂറും രണ്ടു സെക്കന്റുമാണ് റെക്കോഡ് സമയം. 71 മണിക്കൂറും 19 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയ ‘മംഗളഗമന’ എന്ന ശ്രീലങ്കന്‍ ചിത്രത്തിന്റെ റെക്കോര്‍ഡ് ആണ് വിശ്വഗുരു തിരുത്തിയത്.
ശ്രീനാരായണഗുരുവിന്റെ ജീവിതദര്‍ശനങ്ങളും ശിവഗിരി മഠത്തിലെ ജീവിതസന്ദര്‍ഭങ്ങളും തന്മയത്വത്തോടെ വിളക്കിചേര്‍ത്താണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രം ഒരുങ്ങിയത്. ഗുരുവിനെ സന്ദര്‍ശിച്ച മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, സന്തതസഹചാരികളായ ഡോ.പല്‍പ്പു, മഹാകവി കുമാരനാശാന്‍, വിനോബഭാവെ തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ജാതിമത ചിന്തകള്‍ക്ക് അതീതമായി ഏകലോക ദര്‍ശനം സൃഷ്ടിച്ച ശ്രീനാരായണഗുരുവിനെയാണ് വിശ്വഗുരു അടയാളപ്പെടുത്തുന്നത്.
ബാനര്‍-എവിഎ പ്രൊഡക്ഷന്‍സ്, നിര്‍മാണം-എ.വി.അനൂപ്, സംവിധാനം-വിജീഷ് മണി, രചന-പ്രമോദ് പയ്യന്നൂര്‍, ഛായാഗ്രഹണം-ലോകനാഥന്‍, ചമയം -പട്ടണം റഷീദ്, വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, കല-അര്‍ക്കന്‍, ക്രീയേറ്റിവ് കോണ്‍ട്രിബ്യൂഷന്‍-സച്ചിനാനന്ദസ്വാമി, സംഗീതം, പശ്ചാത്തലസംഗീതം, ആലാപനം-കിളിമാനൂര്‍ രാമവര്‍മ, പ്രൊ: കണ്‍ട്രോളര്‍-വിഷ്ണു മണ്ണാമൂല, പ്രൊ:കോ-ഓര്‍ഡിനേറ്റര്‍-ഡോ. ഷാഹുല്‍ ഹമീദ്, പിആര്‍ഒ-അജയ് തുണ്ടത്തില്‍, സഹസംവിധാനം-സുബ്രഹ്മണ്യന്‍, സ്റ്റില്‍സ്-സന്തോഷ് വൈഡ് ആംഗിള്‍സ്.
പുരുഷോത്തമന്‍ കൈനകരി, ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, കെപിഎസി ലീലാകൃഷ്ണന്‍, റോജി പി. കുര്യന്‍, ഷെജിന്‍, ബേബി പവിത്ര, മാസ്റ്റര്‍ ശരണ്‍ എന്നിവരഭിനയിക്കുന്നു.
നവതി ആഘോഷിക്കുന്ന മലയാള സിനിമയ്ക്കുള്ള കാണിക്കയാണ് വിശ്വഗുരുവിന് ലഭിച്ച ഈ ലോകറെക്കോഡ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
Tags:pramod payannurvijeesh maniviswaguru