സിനിമയില്‍ എത്തും മുമ്പ് സര്‍വകലാശാല തലത്തില്‍ ഗുസ്തി ചാംപ്യനായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. ഈ ഗുസ്തി പാരമ്പര്യം സിനിമയിലെ ആക്ഷന്‍ രംഗങ്ങളിലും താരത്തെ സഹായിച്ചിട്ടുണ്ട്. മകന്‍ പ്രണവും അച്ഛന്‍റെ പാത പിന്തുടര്‍ന്ന് പാര്‍ക്കൗര്‍ പരീശീലനവും ആക്ഷന്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോയി. തന്‍റെ അരങ്ങേറ്റ ചിത്രം ആദിയില്‍ തന്നെ പ്രണവ് പാര്‍ക്കൗറിലെ മികവ് പ്രകടമാക്കി. ഇക്കാര്യത്തില്‍ താനും മോശമല്ലെന്ന് മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയയും എന്ന് വ്യക്തമാക്കുന്ന വിഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
തന്റെ തായ് പരിശീനത്തിന്റെ വിഡിയോ ആണ് വിസ്മയ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് പങ്കുവെച്ചത്. ഇപ്പോള്‍ മുകളില്‍ തുങ്ങി മറിയുന്ന തരത്തില്‍ വര്‍ക്കൌട്ട് നടത്തുന്ന വിഡിയോയും താരം നല്‍കിയിരിക്കുന്നു.
View this post on Instagram
തായ്‌ലാന്റിലാണ് വിസ്മയ തായ് അഭ്യാസം പഠിക്കുന്നത്. മുന്‍പും ഇതിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എഴുത്തിലും ചിത്രരചനയിലും പ്രതിഭയുടെ വിസ്മയ അടുത്തിടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മോഹന്‍ലാല്‍ സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസില്‍ അസോസിയേറ്റായി വിസ്മയയും സിനിമാ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം
Vismaya Mohanlal’s new workout video went viral soon. Vismaya proved that she is skilled in action and fitness like her father and brother.