വിഷ്ണു ഉണ്ണികൃഷ്ണന്‍റെ ‘രണ്ട്’ തുടങ്ങി

ഹെവന്‍ലി മൂവീസിന്‍റെ ബാനറില്‍ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന ‘രണ്ട്’ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. സകല മതസ്ഥരും ഒരുമിച്ചു താമസിക്കുന്ന ചെമ്ബരിക്ക കവലയിലെ സജീവ സാന്നിധ്യമായ വാവ എന്ന ചെറുപ്പക്കാരനായ നാട്ടുംപുറത്തുകാരന്‍റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്‍റെ സഞ്ചാരം. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപ ഹാസ്യ സ്വഭാവത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

അന്ന രേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, മാല പാര്‍വ്വതി, അനീഷ്. ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം – അനീഷ്‌ലാല്‍. ആര്‍.എസ്, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – എം. ജയചന്ദ്രന്‍, പ്രൊ: കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ചമയം – പട്ടണം റഷീദ്, കല – അരുണ്‍ വെഞ്ഞാറമൂട്, കോസ്റ്റ്യും – അരുണ്‍ മനോഹര്‍, ത്രില്‍സ് – മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടര്‍ – ചാക്കോ കാഞ്ഞൂപ്പറമ്ബന്‍, ഡിസൈന്‍സ് – ഓള്‍ഡ്‌മോങ്ക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – സതീഷ് മണക്കാട്, സ്റ്റില്‍സ് – അജി മസ്‌കറ്റ്, പിആര്‍ഓ – അജയ്തുണ്ടത്തില്‍.

Vishnu Unnikrishnan’s Randu started rolling. Anna Reshma Rajan essaying the female lead in this Sujith Lal directorial.

Latest Upcoming