ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് തിരക്കഥാകൃത്തായും നായകനായും സഹതാരമായുമെല്ലാം സിനിമയില്‍ സജീവമായ വിഷ്ണു ഉണ്ണികൃഷ്ണന് ആണ്‍കുഞ്ഞ് പിറന്നു. വിഷ്‍ണുവിന്‍റെയും ഭാര്യ ഐശ്വര്യയുടെയും ആദ്യ കുഞ്ഞാണ് ഇത്. ”ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു” ഇങ്ങനെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചു കൊണ്ട് വിഷ്‍ണു പറഞ്ഞത്.
View this post on Instagramഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു Thank youuuuu my love @i.humanbeing__ for undergoing so much pain and pressure
”ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി, എന്റെ സ്‌നേഹമേ” എന്ന് ഭാര്യക്കുള്ള ഒരു സന്ദേശവും താരം നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ… തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് സുഹൃത്ത് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് വിഷ്ണു തിരക്കഥ രചിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വികട കുമാരന്‍, നിത്യഹരിത നായകന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളില്‍ നായകനായ താരം മറ്റു പല ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണു അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Actor/writer Vishnu Unnikrishnan and wife Aishwarya blessed with baby boy. Vishnu has many promissing projects in his kity.