വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും സംവിധായകരാകുന്നു

ഇരട്ട തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരാകാന്‍ തയാറെടുക്കുന്നു. സ്വന്തം തിരക്കഥയില്‍ ഇവര്‍ ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായിരിക്കും മുഖ്യ വേഷത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

അമര്‍ അക്ബര്‍ ആന്‍റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നിവയാണ് ഇവരുടെ തിരക്കഥയില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങള്‍. നടന്‍മാര്‍ എന്ന നിലയിലും ഇരുവരും കരിയറില്‍ മികച്ച നിലയില്‍ മുന്നോട്ടു പോകുകയാണ്. 2021 പകുതിയോടെ തങ്ങളുടെ ആദ്യ സംവിധാന സംരംഭത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്.

Script Writing Duo of Vishnu Unnikrishnan and Bibin George all set to become directors. Movie will be produced by Badusha.

Latest Upcoming