വിശാല്‍ നായകനാകുന്ന അയോഗ്യ ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. അതിനിടെ താരം തന്റെ അടുത്ത ചിത്രത്തിനായ കരാര്‍ ഒപ്പിട്ടുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഒരു സാമൂഹ്യ ഉദ്യമത്തിനായി ഫണ്ട് സമാഹരിക്കുക കൂടി ലക്ഷ്യമിട്ട് ഗൗതം മേനോന്‍ തയാറാക്കുന്ന ചിത്രത്തിലാണ് വിശാല്‍ വേഷമിടുക,.
ആക്ഷന്‍ സ്വഭാവത്തിലുള്ള ഒരു ചിത്രമായിരിക്കും ഗൗതം മേനോന്‍ വിശാലിനു നല്‍കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിശാല്‍ നായകനായ സണ്ടക്കോഴി 2 ബോക്‌സ്ഓഫിസില്‍ ശരാശരിയില്‍ ഒതുങ്ങിയിരുന്നു.