വിശാല്‍ നായകനാകുന്ന പുതിയ ചിത്രം അയോഗ്യയുടെ ടീസര്‍ പുറത്തിറങ്ങി. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ബി. മധു നിര്‍മിച്ച് വെങ്കിട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. അയോഗ്യയില്‍ ഒരു നൃത്ത രംഗത്തില്‍ സണ്ണി ലിയോണും എത്തുന്നുണ്ട്.
റാഷി ഖന്നയാണ് അയോഗ്യയില്‍ നായികാവേഷത്തിലെത്തുന്നത്. കെ.എസ്. രവികുമാര്‍, പാര്‍ത്ഥിപന്‍ എന്നിവരുമുണ്ട്. സംഗീതം സാം സി.എസും എഡിറ്റിംഗ് ആന്റണി എല്‍. റൂബനും നിര്‍വഹിക്കുന്നു