‘വിരുന്ന്’ പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
കേരളത്തിൽ സിനിമ ഷൂട്ടിങ് അനുമതി വന്ന ദിവസം തന്നെ വിരുന്നിന്റെ ചിത്രീകരണം പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയുടേയും തീരുമാനത്തെ തുടർന്ന് സിനിമ ഷൂട്ടിംഗ് നിർത്തി വെക്കുകയായിരുന്നു. എന്നൽ ഈ രണ്ടു സംഘടനകളുടെയും കർശന നിർദ്ദേശം പാലിച്ചുകൊണ്ട് തിങ്കളാഴ്ച്ച രാത്രിയിൽ ചിത്രീകരണം വീണ്ടും തുടങ്ങി എന്ന് സംവിധായകന്‍ കണ്ണൻ താമരകുളം പറഞ്ഞു.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്. 50 പേരിൽ കൂടുതൽ അംഗങ്ങൾ ഇല്ല.പുറത്ത് നിന്ന് ആരേയും അനാവശ്യമായി ലൊക്കേഷനിൽ കയറ്റുന്നില്ലന്നും കണ്ണൻ പറഞ്ഞു.
മലയാളം തമിഴ് സിനിമയായ വിരുന്നിൽ ആക്ഷൻ കിംഗ് അർജുനാണ് നായകൻ.നിക്കി ഗിൽ റാണിയാണ് ചിത്രത്തിലെ നായിക. ചലച്ചിത്ര തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ്, ഈ അനുമതി ലഭിച്ചതിനെ കാണുന്നത്. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വാർത്ത പ്രചരണം: പി ശിവപ്രസാദ്.
Here are some location pictures of Kannan Thamarakkulam directorial ‘ Virunnu’. Arjun essaying the lead role.