‘ഹൃദയ’ത്തില്‍ 15 പാട്ടുകള്‍
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’-ല്‍ 15 പാട്ടുകളുണ്ടെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്‍റെ ഫൈനല്‍ ട്രാക്ക് തയാറായെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കുന്നത്.
നേരത്തേ ഹൃദയത്തിനായി ചില ഇന്‍സ്ട്രുമെന്‍റുകളുടെ റെക്കോര്‍ഡിംഗ് നടത്തുന്നതിന് വിനീതും ഹിഷാമും ഇസ്താംബൂള്‍ സന്ദര്‍ശിച്ചിരുന്നു. വിനീത് പഠിച്ച കോളെജ് തന്നെയാണ് ഹൃദയത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. വിനീതിന്‍റെ ആത്മാംശം ഉള്ള കഥാപാത്രമാണ് പ്രണവ് ചെയ്യുന്നതെന്നാണ് സൂചന.ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ ദര്‍ശന രാജേന്ദ്രന്‍ എത്തുന്നു. നായകനായുള്ള തന്‍റെ രണ്ടാംചിത്രത്തിന്റെ പരാജയത്തിന് ശേഷം ഏറെ സമയമെടുത്ത് പ്രണവ് തെരഞ്ഞെടുത്ത ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമാണ് താരത്തിന്. 17 വയസു മുതലുള്ള ഒരു യുവാവിന്റെ ജീവിതം ചിത്രത്തിലുണ്ട്. ഇതിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രണവ് എത്തും. പൃഥ്വിരാജ് ചിത്രത്തിനായി ഒരു പാട്ട് പാടിയിട്ടുണ്ട്.
Pranav Mohanlal starer ‘Hridayam’ has 15 songs. The Vineeth Sreenivasan directorial has Kalyani Priyadarshan as the female lead. Hisham Abdul Wahab musical.