അജു വര്‍ഗീസിന്റെ നിര്‍മാണത്തിലൂടെ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായകനായി അരങ്ങേറുകയാണ്. നിവിന്‍പോളി നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളെയാണ് നിവിനും നയന്‍സും കൈകാര്യം ചെയ്യുന്നത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ പേരുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് തട്ടത്തില്‍ മറയത്ത് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ വാര്‍ഷിക നാളിലായിരുന്നു. എന്നാല്‍ ആ ചടങ്ങില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും വിനീതിന്റെ അസാന്നിധ്യമായിരുന്നു. അതിന്റെ കാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന വിനീത് തന്റെ ചെന്നൈയില്‍ കുഞ്ഞ് ചെക്കന്റെ ഡയപ്പര്‍ മാറ്റുന്ന തിരക്കിലാണെന്നും അതിനാലാണ് ചടങ്ങില്‍ ഇല്ലാതിരുന്നതെന്നും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കി.